സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ 16 മുതൽ

സെൻസസ്‌ 2027

സെൻസസ്‌ വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് രേഖപ്പെടുത്താം. സെൻസസിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ വീട്ടിലേക്ക് എത്തുന്നതിന് മുൻപുതന്നെ വിവരങ്ങൾ മൊബൈലിലൂടെ രേഖപ്പെടുത്താം. ഓൺലൈൻ പോർട്ടൽ വഴി വേണം, വിവരങ്ങൾ സമർപ്പിക്കാൻ. സെൽഫ് എന്യുമറേഷൻ 16-ന് ആരംഭിക്കും 

രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടക്കുക. ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും രണ്ടാം ഘട്ടത്തിൽ ജനസംഖ്യാക്കണക്കെടുപ്പും നടക്കും. ജൂലായ് ഒന്നുമുതൽ 30 വരെയാണ് ഒന്നാംഘട്ട സെൻസസ്. ഈ ഘട്ടത്തിൽ എന്യുമറേറ്റർമാർ കെട്ടിടങ്ങളും പ്രധാനസ്ഥലങ്ങളും ഉൾപ്പെടുത്തി മാപ്പ് തയ്യാറാക്കുകയും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. വരിനമ്പർ ഉൾപ്പെടെ ആകെ 34 ചോദ്യങ്ങളാണ് ഒന്നാം ഘട്ട സെൻസസിലുണ്ടാവുക. 

സെൽഫ് എന്യൂമറേഷൻ ചെയ്യേണ്ട വിധം 

സെൽഫ് എന്യൂമറേഷൻ ചെയ്യുന്നതിനായി പൊതുജനങ്ങൾ https://se.census.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം. അടുത്ത സ്‌ക്രീനിൽ കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. നൽകി സ്ഥിരീകരിക്കണം. തുടർന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകിയ ശേഷം മാപ്പിൽ സ്വന്തം വീട് കണ്ടെത്തി ’റെഡ് മാർക്കർ’ അതിന് മുകളിൽ സ്ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യണം. ലൊക്കേഷൻ സ്ഥിരീകരിച്ചശേഷം സ്‌ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യാം. തുടർന്ന് ലഭിക്കുന്ന 11 അക്കങ്ങളുള്ള ഒരു എസ്.ഇ. ഐ.ഡി. മൊബൈൽ സന്ദേശമായും ഇ-മെയിലിലും ലഭ്യമാകും. എന്യൂമറേറ്റർ വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐ.ഡി. കൈമാറണം.

ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾ 

കെട്ടിടനമ്പർ, വീടിന്റെ അവസ്ഥ-ഉപയോഗം-ഉടമസ്ഥത സംബന്ധിച്ചവ, കുടുംബാംഗങ്ങളെ സംബന്ധിച്ചവ, കുടിവെള്ളം, കക്കൂസ്, കുളിക്കുവാനുള്ള സൗകര്യങ്ങൾ, അടുക്കളയുടെയും എൽ.പി.ജി/പി.എൻ.ജി കണക്ഷന്റെയും ലഭ്യത, റേഡിയോ/ടെലിവിഷൻ/ഇന്റർനെറ്റ്/കംപ്യൂട്ടർ/ മൊബൈൽ ഫോൺ എന്നിവ സംബന്ധിച്ചും വാഹനങ്ങൾ, ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം തുടങ്ങിയവ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.  

സെൻസസിൽ ചോദ്യങ്ങൾ 33, വിശദമായി പരിശോധിക്കാം 

ജൂലായ് ഒന്നുമുതൽ സെൻസസ് ജോലികൾക്കായി എന്യൂമറേറ്റർമാർ വീടുകളിലെത്തുമ്പോൾ ഉത്തരം നൽകേണ്ടിവരുന്നത് 33 ചോദ്യങ്ങൾക്ക്. ചോദ്യങ്ങളിൽ ഭൂരിഭാഗവും വീട്ടിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. വ്യക്തിഗത വിവരങ്ങൾ തേടുന്ന ചുരുക്കം ചോദ്യങ്ങളേയുള്ളൂ. കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, വീടിന്റെ തറ, ചുമരുകൾ, മേൽക്കൂര എന്നിവ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു, നിലവിലെ വീടിന്റെ ഉപയോഗം, വീട് നല്ലതാണോ ജീർണിച്ചതാണാ അറ്റകുറ്റപ്പണി ആവശ്യമുള്ളതാണോ, താമസിക്കുന്ന ആളുകളുടെയും മുറികളുടെയും എണ്ണം, കുടിവെള്ള സ്രോതസ്സ്, അത് വീട്ടിനടുത്താണോ അകലെയാണോ, വൈദ്യുതിയും മലിനജല സംസ്കരണ മാർഗവുമുണ്ടോ, ശൗചാലയത്തിന് മേൽക്കൂരയുണ്ടോ, വീട്ടിൽ പ്രധാനമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം, പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം, പാ0ചകവാതക ലഭ്യത എന്നിവയാണ് വീട് സംബന്ധിച്ചുള്ള പ്രധാന ചോദ്യങ്ങൾ.

സ്ത്രീ-പുരുഷൻ-ട്രാൻസ്ജെൻഡർ, ജാതി എന്നിങ്ങനെ കുടുംബാംഗങ്ങളെ സംബന്ധിച്ച ചോദ്യങ്ങളുമുണ്ട്. റേഡിയോ-മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടെലിവിഷൻ, ഇന്റർനെറ്റ്, വീട്ടിലുള്ള വാഹനങ്ങൾ എന്നിവയെപ്പറ്റിയും എന്യൂമറേറ്റർമാർ വിവരം തേടും. 

ഈ മാസം 16 മുതൽ 30 വരെ വിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്താൻ കഴിയും. ജൂലായ് ഒന്നുമുതൽ 31 വരെയാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തുക

census 2027
Jagratha samithi puraskaram news


Image removed.

വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വർഷത്തെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്; മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് അവാർഡ് ഏറ്റു വാങ്ങും

February 28, 2025

Local New

വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വർഷത്തെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക് ലഭിച്ചു. തനതായ പ്രവർത്തന ശൈലി കൊണ്ടും, നഗരസഭയുടെ കൃത്യമായ ഇടപെടലുകൾക്കൊണ്ടുമാണ് നഗരസഭക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് അവാർഡ് ഏറ്റുവാങ്ങും.

സ്ത്രീകളുടെയും കുട്ടികളുടെയും രംഗത്തുള്ള നിരന്തര പ്രവർത്തനവും – ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാൻ നഗരസഭയുടെ പെണ്ണിടം വുമൺ ഫെസിലിറ്റേഷൻ സെന്റർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്നു. കൂടാതെ വനിതാ ഹെൽപ് ഡസ്ക്, കൗൺസിലിംഗ് സേവനം, നിയമസഹായം, റെഫറൽ സേവനം, ഫുഡ്‌ ഓൺ വാൾ തുടങ്ങിയ സേവനങ്ങളും പെണ്ണിടത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ നഗരസഭക്ക് സാധിക്കുന്നു . 44 വാർഡുകളിലും ജാഗ്രത സമിതി ചേരുകയും ഈ സമിതികളുടെ ഏകോപനമായി നഗരസഭാതലത്തിലും മാർഗ്ഗ നിർദേശങ്ങൾക്കനുസരിച്ചുള്ള ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. വരുന്ന പരാതികൾ സമയബന്ധിതമായി ചർച്ച ചെയ്ത് ആവശ്യമായ നിർദേശങ്ങളും പരിഹാരങ്ങളും ഉണ്ടാക്കുന്നു. മാസത്തിൽ കൃത്യമായി ജാഗ്രതാ സമിതി യോഗം ചേരുന്നു. നിരന്തര ബോധവത്കരണ ക്ലാസ്സുകളിലൂടെയും, സ്ത്രീശക്തികരണ പരിപാടികളിലൂടെയും ജാഗ്രതാ സമിതി പ്രാധാന്യം എത്തിക്കാൻ സാധിക്കുന്നു. ജാഗ്രത സമിതി പ്രവർത്തനങ്ങൾക്കായി നഗരസഭ എല്ലാ വർഷവും തുക വകയിരുത്തിവരുന്നു. വനിതാ ദിന പുതുവത്സര പരിപാടികൾ നടത്തുന്നതിനായി വുമൺ ഇനിഷ്യറ്റീവ് ഫോർ ഹാപ്പിനെസ്സ് (WISH) എന്ന പേരിൽ വനിതാ ഗ്രൂപ്പ്‌ നഗരസഭയിൽ പ്രവർത്തിച്ച് വരുന്നു. സ്കൂൾ തലത്തിലും കുട്ടികൾക്കു വേണ്ടി പരിപാടികൾ സംഘടിപ്പിക്കാനും. എല്ലാ സ്കൂളിലും സ്കൂൾ ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ചെയ്‌തു. കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് സേവനവും നൽകി വരുന്നു. കൃത്യമായി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി ചേരുകയും, കുട്ടികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്ന പരിപാടികളും, രക്ഷിതാകൾക്കുള്ള ബോധവത്കരണ ക്ലാസും നഗരസഭ നടത്തി വരുന്നു. കൂടാതെ വയോജന ക്ഷേമം ഉറപ്പുവരുത്തുവാനും വാർഡ് തലത്തിൽ വായോക്ലബ്ബുകളും, വയോജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും കേൾക്കുവാൻ എല്ലാ വാർഡിലും വയോജന ജാഗ്രതാ സമിതിയും ചേരുന്നു. നഗരസഭയുടെ പരിധിയിൽ വരുന്ന എല്ലാ ഓഫീസുകളിലും icc രൂപീകരിക്കുകയും സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഇല്ലാതെ ജോലിചെയ്യാനുള്ള ഇടം ഒരുക്കികൊടുക്കാൻ നഗരസഭക്ക് സാധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും പരാതികൾ അറിയിക്കുന്നതിനായി എല്ലാ വാർഡുകളിലും കംപ്ലയിന്റ് ബോക്സ്‌  സ്ഥാപിക്കുകയും ചെയ്‌തു. ലീഗൽ സെല്ലിന്റെ സഹകരണത്തോടെ നിയമ ബോധവത്കരണ ക്ലാസും നടത്തുന്നു . കൂടാതെ സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നതിനായി വിവാഹിതരാവാൻ പോവുന്ന ദമ്പതികൾക്ക് പ്രീ മാരിറ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാം എല്ലാ വർഷവും നഗരസഭ നടത്തി വരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായി വ്യത്യസ്ത പരിപാടികൾ നടപ്പിൽ വരുത്തുവാനുള്ള പരിശ്രമത്തിലാണ് നഗരസഭ.

1
ടയർ പൂച്ചട്ടി നിർമാണം

കൊയിലാണ്ടി: ഉപയോഗശൂന്യമായ ടയറുകൾ ഇന്നി സുഗന്ധം പരത്തുന്ന പൂച്ചട്ടികളായി മാറും. കൊയിലാണ്ടി നഗരസഭ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുനരുപയോഗ പാഴ് വസ്തുക്കൾക്കൊണ്ട് അലങ്കാര പൂച്ചട്ടി നിർമ്മാണ പരിശീലനം ആരംഭിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യമായ ഉപയോഗശൂന്യമായ ടയറുകൾ പുനരുപയോഗത്തിലൂടെ ഭംഗിയാർന്ന പൂച്ചട്ടികൾ നിർമ്മിക്കാനുള്ള പരിശീലനമാണ് നടന്നത്.

.നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർക്കാണ് പരിശീലനം നൽകിയത്. ഏറെക്കലമായി ഈ മേഖലയിൽ പരിശീലനം നൽകിവരുന്ന ഗുരുവായൂർ മേഴ്‌സി കോളേജ് സിഎ.ഒ വിനോദ് ടിസി, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനിയിലെ അധ്യാപികമാരായ രോഷ്നി വിനോദ്, രാജി. കെ  വിദ്യാലയത്തിലെ ഗ്രീൻ അംബാസിഡർമാർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. നഗരസഭയുടെ വരകുന്നിലെ ശുചിത്വ പഠന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ : കെ സത്യൻ  ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ സതീഷ്കുമാർ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പ്രദീപ് മരുതേരി, റിഷാദ് കെ, ഷൈനി കെ കെ, സീന എം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

1
steet wending

Street vending market has recently been inaugurated in our city. Street vendors can now operate legally, and sell their goods in designated areas without the worry of being shut down.

image1
ഷോപ്പിംഗ് കോംപ്ലക്സ്

കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്ത് കൊയിലാണ്ടി നഗരസഭ നിർമ്മിച്ചിക്കൊണ്ടിരിക്കുന്ന ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം 2025  സെപ്‌റ്റംബർ മാസം തുറന്നു പ്രവർത്തനം   ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട് .അതിന്റെ ഭാഗമായി ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലെ വിവിധ റൂമുകളുടെ ലേല നടപടികൾ ആരംഭിക്കുകയാണ് .2025 മാർച്ച് മാസം രണ്ടാംവാരം നടക്കുന്ന ലേലത്തിനു മുന്നോടിയായി 27 /02 /2025  വ്യാഴാഴ്ച  രാവിലെ 10 മണി മുതൽ ലേലവുമായി ബന്ധപ്പെട്ടു ഒരു PRE  AUCTION  MEET നഗരസഭ ടൌൺ ഹാളിൽ വെച്ച് നടത്തുന്നു.പ്രസ്തുത മീറ്റിംഗിലേയ്ക്ക് താങ്കളുടെ സ്ഥാപനത്തിലെ പ്രതിനിധിയെ ക്ഷണിക്കുന്നു . 

Shopping Complex
മാലിന്യ സംസ്കരണം

സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്.

eveng park