സ്വച്ഛതാ ഹിസേവ, നമസ്‌തേ ശുചിത്വ ക്യാമ്പയിന്‍

സ്വച്ഛതാ ഹിസേവ, നമസ്‌തേ ശുചിത്വ ക്യാമ്പയിനുകളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, സീവേജ് ആന്റ് സെപ്‌റ്റേജ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ എന്നിവരെ കൊയിലാണ്ടി നഗരസഭ ആദരിച്ചു. കൊയിലാണ്ടി നഗരസഭ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ യു.കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി.ടി ബിന്ദു അദ്ധ്യക്ഷത വഹിച്ചു.


നമസ്‌തെ പദ്ധതിയുടെ ഭാഗമായി വാലിഡേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ആയുഷ്മാന്‍ കാര്‍ഡ് വിതരണവും നടത്തി. യോഗത്തില്‍ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.പി സുധീഷ് സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുധാകരന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ദൃശ്യ, കൗണ്‍സിലര്‍മാരായ ജയദേവന്‍ , ഷെമീം, രമ്യ മനോജ്, ഹയറുന്നീസ, ദിനേശന്‍, നഗരസഭ സെക്രട്ടറി പാര്‍വ്വതി ചന്ദ്രന്‍ KAS എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.