| Jagratha samithi puraskaram news | വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വർഷത്തെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്; മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് അവാർഡ് ഏറ്റു വാങ്ങും February 28, 2025 വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വർഷത്തെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക് ലഭിച്ചു. തനതായ പ്രവർത്തന ശൈലി കൊണ്ടും, നഗരസഭയുടെ കൃത്യമായ ഇടപെടലുകൾക്കൊണ്ടുമാണ് നഗരസഭക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് അവാർഡ് ഏറ്റുവാങ്ങും. സ്ത്രീകളുടെയും കുട്ടികളുടെയും രംഗത്തുള്ള നിരന്തര പ്രവർത്തനവും – ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാൻ നഗരസഭയുടെ പെണ്ണിടം വുമൺ ഫെസിലിറ്റേഷൻ സെന്റർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്നു. കൂടാതെ വനിതാ ഹെൽപ് ഡസ്ക്, കൗൺസിലിംഗ് സേവനം, നിയമസഹായം, റെഫറൽ സേവനം, ഫുഡ് ഓൺ വാൾ തുടങ്ങിയ സേവനങ്ങളും പെണ്ണിടത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ നഗരസഭക്ക് സാധിക്കുന്നു . 44 വാർഡുകളിലും ജാഗ്രത സമിതി ചേരുകയും ഈ സമിതികളുടെ ഏകോപനമായി നഗരസഭാതലത്തിലും മാർഗ്ഗ നിർദേശങ്ങൾക്കനുസരിച്ചുള്ള ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. വരുന്ന പരാതികൾ സമയബന്ധിതമായി ചർച്ച ചെയ്ത് ആവശ്യമായ നിർദേശങ്ങളും പരിഹാരങ്ങളും ഉണ്ടാക്കുന്നു. മാസത്തിൽ കൃത്യമായി ജാഗ്രതാ സമിതി യോഗം ചേരുന്നു. നിരന്തര ബോധവത്കരണ ക്ലാസ്സുകളിലൂടെയും, സ്ത്രീശക്തികരണ പരിപാടികളിലൂടെയും ജാഗ്രതാ സമിതി പ്രാധാന്യം എത്തിക്കാൻ സാധിക്കുന്നു. ജാഗ്രത സമിതി പ്രവർത്തനങ്ങൾക്കായി നഗരസഭ എല്ലാ വർഷവും തുക വകയിരുത്തിവരുന്നു. വനിതാ ദിന പുതുവത്സര പരിപാടികൾ നടത്തുന്നതിനായി വുമൺ ഇനിഷ്യറ്റീവ് ഫോർ ഹാപ്പിനെസ്സ് (WISH) എന്ന പേരിൽ വനിതാ ഗ്രൂപ്പ് നഗരസഭയിൽ പ്രവർത്തിച്ച് വരുന്നു. സ്കൂൾ തലത്തിലും കുട്ടികൾക്കു വേണ്ടി പരിപാടികൾ സംഘടിപ്പിക്കാനും. എല്ലാ സ്കൂളിലും സ്കൂൾ ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ചെയ്‌തു. കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് സേവനവും നൽകി വരുന്നു. കൃത്യമായി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി ചേരുകയും, കുട്ടികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്ന പരിപാടികളും, രക്ഷിതാകൾക്കുള്ള ബോധവത്കരണ ക്ലാസും നഗരസഭ നടത്തി വരുന്നു. കൂടാതെ വയോജന ക്ഷേമം ഉറപ്പുവരുത്തുവാനും വാർഡ് തലത്തിൽ വായോക്ലബ്ബുകളും, വയോജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും കേൾക്കുവാൻ എല്ലാ വാർഡിലും വയോജന ജാഗ്രതാ സമിതിയും ചേരുന്നു. നഗരസഭയുടെ പരിധിയിൽ വരുന്ന എല്ലാ ഓഫീസുകളിലും icc രൂപീകരിക്കുകയും സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഇല്ലാതെ ജോലിചെയ്യാനുള്ള ഇടം ഒരുക്കികൊടുക്കാൻ നഗരസഭക്ക് സാധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും പരാതികൾ അറിയിക്കുന്നതിനായി എല്ലാ വാർഡുകളിലും കംപ്ലയിന്റ് ബോക്സ് സ്ഥാപിക്കുകയും ചെയ്‌തു. ലീഗൽ സെല്ലിന്റെ സഹകരണത്തോടെ നിയമ ബോധവത്കരണ ക്ലാസും നടത്തുന്നു . കൂടാതെ സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നതിനായി വിവാഹിതരാവാൻ പോവുന്ന ദമ്പതികൾക്ക് പ്രീ മാരിറ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാം എല്ലാ വർഷവും നഗരസഭ നടത്തി വരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായി വ്യത്യസ്ത പരിപാടികൾ നടപ്പിൽ വരുത്തുവാനുള്ള പരിശ്രമത്തിലാണ് നഗരസഭ. |
|
| ടയർ പൂച്ചട്ടി നിർമാണം | കൊയിലാണ്ടി: ഉപയോഗശൂന്യമായ ടയറുകൾ ഇന്നി സുഗന്ധം പരത്തുന്ന പൂച്ചട്ടികളായി മാറും. കൊയിലാണ്ടി നഗരസഭ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുനരുപയോഗ പാഴ് വസ്തുക്കൾക്കൊണ്ട് അലങ്കാര പൂച്ചട്ടി നിർമ്മാണ പരിശീലനം ആരംഭിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യമായ ഉപയോഗശൂന്യമായ ടയറുകൾ പുനരുപയോഗത്തിലൂടെ ഭംഗിയാർന്ന പൂച്ചട്ടികൾ നിർമ്മിക്കാനുള്ള പരിശീലനമാണ് നടന്നത്. .നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർക്കാണ് പരിശീലനം നൽകിയത്. ഏറെക്കലമായി ഈ മേഖലയിൽ പരിശീലനം നൽകിവരുന്ന ഗുരുവായൂർ മേഴ്‌സി കോളേജ് സിഎ.ഒ വിനോദ് ടിസി, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനിയിലെ അധ്യാപികമാരായ രോഷ്നി വിനോദ്, രാജി. കെ വിദ്യാലയത്തിലെ ഗ്രീൻ അംബാസിഡർമാർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. നഗരസഭയുടെ വരകുന്നിലെ ശുചിത്വ പഠന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ : കെ സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ സതീഷ്കുമാർ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രദീപ് മരുതേരി, റിഷാദ് കെ, ഷൈനി കെ കെ, സീന എം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു |
|
| steet wending | Street vending market has recently been inaugurated in our city. Street vendors can now operate legally, and sell their goods in designated areas without the worry of being shut down. |
|
| ഷോപ്പിംഗ് കോംപ്ലക്സ് | കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്ത് കൊയിലാണ്ടി നഗരസഭ നിർമ്മിച്ചിക്കൊണ്ടിരിക്കുന്ന ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം 2025 സെപ്‌റ്റംബർ മാസം തുറന്നു പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട് .അതിന്റെ ഭാഗമായി ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലെ വിവിധ റൂമുകളുടെ ലേല നടപടികൾ ആരംഭിക്കുകയാണ് .2025 മാർച്ച് മാസം രണ്ടാംവാരം നടക്കുന്ന ലേലത്തിനു മുന്നോടിയായി 27 /02 /2025 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ലേലവുമായി ബന്ധപ്പെട്ടു ഒരു PRE AUCTION MEET നഗരസഭ ടൌൺ ഹാളിൽ വെച്ച് നടത്തുന്നു.പ്രസ്തുത മീറ്റിംഗിലേയ്ക്ക് താങ്കളുടെ സ്ഥാപനത്തിലെ പ്രതിനിധിയെ ക്ഷണിക്കുന്നു . |
|
| മാലിന്യ സംസ്കരണം | സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്. |
|